മലപ്പുറം: രാസലഹരി മരുന്നായ എംഡിഎംഎയുമായി യുവതി പോലീസ് പിടിയിൽ. നിലമ്പൂർ എടക്കര സ്വദേശി മുതിരപറമ്പൻ റസീയ ബീഗമാണ് അറസ്റ്റിലായത്. 13 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തു.
മൊറയൂർ ഹൈസ്ക്കൂളിന് സമീപമുള്ള വാടക ലോഡ്ജിലാണ് റസീയ ബീഗം താമസിച്ചിരുന്നത്. ഇന്നലെ കരിപ്പൂർ പോലീസ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് നടത്തിയ പരിശോധനയിലാണ് റസീയ ബീഗത്തിനെ പിടികൂടിയത്. ഇവരുടെ കൈയിൽ നിന്നും 20000 രൂപയും, അളവ് ത്രാസും, പാക്കിംഗ് കവറുകളും പിടിച്ചെടുത്തിട്ടുണ്ട്.
Comments