ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ സ്വർണവേട്ട. 14.43 കോടി രൂപ വിലമതിക്കുന്ന 23.34 കിലോ സ്വർണം പിടികൂടി.ദുബായിൽ നിന്ന് കൊളംബോ വഴി ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വിഭാഗത്തിന് കിട്ടിയ രഹസ്യവിവരം ലഭിച്ചിരുന്നു. പരിശോധനയിൽ ഇയാൾ ധരിച്ചിരുന്ന പാന്റിനുള്ളിൽ പ്രത്യേകം നിർമിച്ച പൗച്ചുകളിൽ പേസ്റ്റ് രൂപത്തിൽ സ്വർണം ഒളിപ്പിച്ച നിലയിലായിരുന്നതായി അധികൃതർ അറിയിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ സംഭവമുണ്ടായി. ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കൊളംബോയിൽ നിന്ന് എത്തിയ ശ്രീലങ്കൻ പൗരനെ ഡിആർഐ ഉദ്യോഗസ്ഥർ യാത്രക്കാരനെ തടഞ്ഞു. യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോൾ എട്ട് ചോക്ലേറ്റ് പാക്കറ്റുകൾക്കുള്ളിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പേസ്റ്റ് ഉരുക്കിയതോടെ 6.15 കോടി രൂപ വിലമതിക്കുന്ന 10.06 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
















Comments