2023-ലെ കർണാടക തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും, ഇവിടുത്തെ പ്രധാന മണ്ഡലങ്ങളും സ്ഥാനാർത്ഥികളും ആരൊക്കെ എന്നറിയാം.
ഷിഗ്ഗാവ്- മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മത്സരിച്ച ഈ മണ്ഡലത്തിലാണ് ഏവരും ഉറ്റു നോക്കുന്ന പോരാട്ടം നടന്നത് .ബൊമ്മെ ഏകപക്ഷീയമായി ജയിക്കും എന്നുറപ്പാണെങ്കിലും കോൺഗ്രസ് നേതാവ് യാസിർ അഹമ്മദ് ഖാൻ പത്താനും ജനതാദൾ സെക്യുലറിൽ (ജെഡിഎസ്) ശശിധർ ചന്നബസപ്പ യലിഗറും മത്സര രംഗത്ത് ഉണ്ടായിരുന്നു . മുഖ്യമന്ത്രി 2008, 2013, 2018 വർഷങ്ങളിൽ ഷിഗ്ഗോണിൽ നിന്ന് ബൊമ്മൈ മൂന്ന് തവണ വിജയിച്ചിട്ടുണ്ട്.
വരുണ-മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച വരുണ മണ്ഡലത്തിൽ തീ പാറുന്ന പോരാട്ടമായിരുന്നു.മന്ത്രി വി സോമണ്ണ സിദ്ധുവിനു വൻ വെല്ലുവിളി ആണ് ഉയർത്തിയിരിക്കുന്നത്. ജെഡിഎസ് സ്ഥാനാർത്ഥി ഭാരതി ശങ്കറിനും പ്രതീക്ഷയുണ്ട്. വരുണയിലെ വോട്ടിംഗ് ശതമാനം 84.74% ആണ്, ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പോളിംഗ് ആണ്.
ശിക്കാരിപുര- ബിജെപിയുടെ ഉറച്ച കോട്ടയാണ്. ബിജെപി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ഗോണി മലതേശയാണ് എതിരാളി. ഈ മണ്ഡലത്തിൽ 82.6% പോളിങ് രേഖപ്പെടുത്തി. 1983 ന് ശേഷം ആദ്യം 1999 ലും 2013 ലും രണ്ട് തവണ മാത്രമേ പാർട്ടി പരാജയപ്പെട്ടിട്ടുള്ളൂ.
കനകപുര- കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് 85 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ കനകപുരയിൽ നിന്നാണ്. ആറ് തവണ എംഎൽഎയായ ബിജെപിയുടെ കരുത്തനായ പോരാളി ആർ അശോകനെതിരെയാണ് ശിവകുമാർ മത്സരിച്ചത്. ജെഡി(എസ്) അവരുടെ ശക്തനായ നേതാവ് നാഗരാജിനെ ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുകയും ചെയ്തു.
ചന്നപട്ടണ- രാമാനഗരത്തിലെ ചെന്ന പട്ടണം എച്ച്ഡി കുമാരസ്വാമിയുടെ സാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ബിജെപിയുടെ ഗൗതം ഗൗഡയ്‌ക്കും കോൺഗ്രസ് സ്ഥാനാർത്ഥി ഇഖ്ബാൽ ഹുസൈനുമെതിരെയാണ് ജെഡിഎസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.കോൺഗ്രസ് നേതാവ് ഗംഗാധർ എസ് ആണ് കൈപ്പത്തിയിൽ മത്സരിക്കുന്നത്
ഹുബ്ലി ധാർവാഡ് സെൻട്രൽ- തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഹൂബ്ലി ധാർവാഡ് സെൻട്രലിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. വൻ ഭൂരിപക്ഷത്തിൽ വിജയം പ്രവചിക്കപ്പെട്ടിരിക്കുന്ന ബി.ജെ.പിയുടെ മഹേഷ് തെങ്കിങ്കൈയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിച്ചത്. ഈ മണ്ഡലത്തിൽ 64.18% പോളിങ് രേഖപ്പെടുത്തി.
2023ലെ കർണാടക തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിംഗ് ആണ് രേഖപ്പെടുത്തിയത്. അവസാന പോളിങ് നില 73.19% ആണെന്ന് ചീഫ് ഇലക്ടറൽ ഓഫീസ് വെളിപ്പെടുത്തി. ചിക്കബെല്ലാപുര ജില്ലയിൽആണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 85.56%, ബെംഗളൂരു റൂറൽ 85.08%, ഏറ്റവും കുറവ് ബ്രഹദ് ബെംഗളൂരു മഹാനഗര പാലിക സൗത്ത് ലിമിറ്റുകളിലെ ബെംഗളൂരു നഗരത്തിന്റെ ഭാഗങ്ങളിൽ ആണ് -52.33%.
Comments