ബെംഗളുരു: കർണാക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 82 സീറ്റുകളിൽ ബിജെപിയും 109 സീറ്റുകളിൽ കോൺഗ്രസും 27 ജെഡിഎസും ലീഡ് ചെയ്യുന്നു. മറ്റുവർ ആറ് സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. കർണാടകയിലെ ഓൾഡ് മൈസുരു മേഖലയിലടക്കം ജെഡിഎസിൽ നിന്നും കോൺഗ്രസിലേക്ക് വലിയ രീതിയിൽ വോട്ട് ഒഴികി. ബോംബേ കർണാടക, ഹൈദരാബാദ് കർണാടക എന്നിവിടങ്ങളിളും കോൺഗ്രസിന് മേൽക്കൈ നേടാനായി.
വോട്ടെണ്ണലിന്റെ നിരവധി ഘട്ടങ്ങളിൽ ലീഡ് നില മാറിമറിഞ്ഞു. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി മേൽക്കൈ നേടിയെങ്കിലും ഇവിഎം വോട്ട് എണ്ണിത്തുടങ്ങിയതോടെ ഇരു കക്ഷികളും കടുത്തപോരാട്ടമാണ് കാഴ്ചവെച്ചത്. എന്നാൽ വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലെത്തിയപ്പോൾ കോൺഗ്രസ് നേട്ടം കൈവരിക്കുകയായിരുന്നു. പരമ്പരാഗത കോൺഗ്രസ് കേന്ദ്രമായ ഹൈദരാബാദ് കർണാടകയിൽ പാർട്ടി മുന്നേറി. ബോംബോ കർണാടക, മദ്ധ്യ കർണാടക എന്നിവിടങ്ങളിലും കോൺഗ്രസിന് നേരിയ മേൽക്കൈ നേടാൻ സാധിച്ചു.
തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ജെഡിഎസിനാണ്. നിലവിൽ സഭയിൽ 29 ന് അംഗങ്ങളാണ് പാർട്ടിക്കുള്ളത്. എന്നാൽ നിലവിൽ 27 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. പാർട്ടിയുടെ ശക്തികേന്ദ്രമായ ഓൾഡ് മൈസൂർ മേഖലയിൽ ന്യൂനപക്ഷ വോട്ടുകൾ അടക്കം കോൺഗ്രസിലേക്ക് മാറിയെന്നാണ് വിലയിരുത്തൽ.
Comments