തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിന് പരാതി; ഇവിഎമ്മിനെതിരെ ഇത്തവണയും കോൺഗ്രസ് പരാതിപ്പെട്ടു; വിജയിച്ചതോടെ ആരോപണങ്ങളിൽ മൗനം പാലിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിന് പരാതി; ഇവിഎമ്മിനെതിരെ ഇത്തവണയും കോൺഗ്രസ് പരാതിപ്പെട്ടു; വിജയിച്ചതോടെ ആരോപണങ്ങളിൽ മൗനം പാലിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 08:59 pm IST
FacebookTwitterWhatsAppTelegram

വിജയത്തിൽ എത്തിയതോടെ ഇവിഎമ്മിനെതിരെയുള്ള തങ്ങളുടെ ആരോപണങ്ങളെ സൗകര്യപൂർവ്വം മറക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കോൺഗ്രസ് വോട്ടെണ്ണലിന് മുമ്പ് ഇവിഎമ്മിനെതിരെ തങ്ങൾ ഉയർത്തിയ ആരോപണങ്ങളിൽ സ്വയം മൗനം പാലിച്ചു. സ്ഥിരമായി ഇത്തരത്തിൽ ആരോപണമുന്നയിക്കുന്ന കോൺഗ്രസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകൾ ദക്ഷിണാഫ്രിക്കയിൽ ഉപയോഗിച്ചവയാണെന്നായിരുന്നു കോൺഗ്രസ് വാദം.

കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ഇത് സംബന്ധിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ചതോടെ കോൺഗ്രസിന് വോട്ടിംഗ് മെഷിനുകളിൽ വിശ്വാസം വരുകയും തങ്ങൾ ഉന്നയിച്ച ആരോപണത്തിൽ മൗനം പാലിക്കുകയുമായിരുന്നു. ഒരു പക്ഷെ കോൺഗ്രസ് വിജയിച്ചില്ലായിരുന്നെങ്കിൽ വോട്ടിംഗ് മെഷിനുകൾ പഴി കേൾക്കേണ്ടി വന്നെനെ എന്നുള്ളതാണ് തമാശ.

2014ൽ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ തങ്ങൾ തോൽക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇവിഎമ്മിനെതിരെ പരാതി ഉയർത്താറുണ്ട്. എന്നാൽ ഇത്തവണ കർണ്ണാടകയിൽ കോൺഗ്രസ് ജയിച്ചതോടെ ഇവിഎമ്മുകൾക്കെതിരെയുള്ള പരാതി കേൾക്കാനില്ല. ബിജെപി വിജയിക്കുമ്പോൾ മാത്രമാണ് ഇവിഎമ്മിനെതിരെ പരാതി. ഇവിഎം ഹാക്ക് ചെയ്യുന്നു എന്ന് വരെ പലപ്പോഴും പ്രതിപക്ഷ പാർട്ടികൾ ആരോപണമുന്നയിക്കാറുണ്ട്. ഇത്തവണ ഫലം വരുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് ഇവിഎമ്മിനെതിരെ ആക്ഷേപം ഉന്നയിച്ചു. എന്നാൽ വോട്ടെണ്ണെൽ ആരംഭിച്ച് കോൺഗ്രസ് ലീഡ് ഉയർത്തിയതോടെ ഇവിഎമ്മിനെക്കുറിച്ച് അവരുന്നയിച്ച് ആരോപണങ്ങൾ സൗകര്യപൂർവ്വം മറക്കുകയായിരുന്നു.

എന്നാൽ കോൺഗ്രസിന്റെ ഈ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശിതമായി വിമർശിച്ചിരുന്നു. കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണ് എന്നിട്ടും ഇവിഎമ്മിനെ പറ്റിയും അതിന്റെ കാര്യങ്ങളെ പറ്റിയും ബോധവാന്മാരല്ലേ എന്നും ഇവിഎമ്മുകൾ കൊണ്ടുവരുമ്പോൾ അതിന്റെ മുഴുവൻ പ്രക്രിയയും എല്ലാ രാഷ്‌ട്രീയ പാർട്ടികളെയും ധരിപ്പിക്കാറുണ്ടെന്നും കമ്മീഷൻ പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച എല്ലാ ഇവിഎമ്മുകളും പുതിയതാണെന്നും കോൺഗ്രസിനും ഇക്കാര്യം നന്നായി അറിയാമെന്നും ആരോപണങ്ങൾക്ക് മറുപടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു.

Tags: CongressEVMKarnataka2023
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies