ഭോപ്പാൽ: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകൾ നൽകുന്ന കോളേജുകളിൽ 5 ശതമാനം സീറ്റുകൾ സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് സംവരണം ചെയ്ത് നൽകി മദ്ധ്യപ്രദേശ് സർക്കാർ. മെഡിക്കൽ എഡുക്കേഷൻ അഡ്മിഷൻ നിയമം 2018-ലെ ഭേദഗതികൾക്ക് അനുസരിച്ചാണ് തീരുമാനം. സർക്കാർ-സ്വകാര്യ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തത്.
എല്ലാ കോളേജുകളിലും എല്ലാ കോഴ്‌സുകളിലേക്കും വിദ്യാർത്ഥിനികൾക്ക് മാത്രം 30 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശാരീരികമായി വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് 5 ശതമാനം സംവരണവുമുണ്ട്. മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനം നീറ്റ് പരീക്ഷ മുഖാന്തരമാണ് നടത്തുക. സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സംവരണം ജാതിമതഭേദമന്യേയാണെന്നും സർക്കാർ വ്യക്തമാക്കി.
















Comments