തെക്കെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ബിജെപിയില്ല എന്ന വിജയം കരസ്ഥമാക്കിയ ദിവസമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണ്ണാടകയിലെ കോൺഗ്രസ് വിജയത്തെ അഭിനന്ദിച്ചാണ് പിണറായി വിജയൻ ഇത് പറഞ്ഞത്. എന്നാൽ ഗോവയും പുതുച്ചേരിയിലും ബിജെപിയാണ് ഉള്ളത്. തെക്കെ ഇന്ത്യയിൽ ഏറ്റവുമധികം എംപിമാരുള്ളതും ബിജെപിയ്‌ക്കാണ് ഇതെല്ലാം സൗകര്യപ്പൂർവ്വം പിണറായി വിസ്മരിക്കുകയായിരുന്നു.
ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യമെന്നും അതിന് കോൺഗ്രസ് തയ്യാറാകണമെന്നും ബിജെപി ഇനിയും ഭരണത്തിൽ വരരുതെന്നാണ് വികാരം എന്നും അദ്ദേഹം പറഞ്ഞു. കർണാടകയുടെ അയൽ സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി വിരുദ്ധ പാർട്ടികളാണ് ഭരിക്കുന്നത്. ആ യാഥാർത്ഥ്യം കോൺഗ്രസ് ഉൾകൊള്ളണം.
ഒരോ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി വിരുദ്ധവോട്ടുകൾ എകീകരിക്കണം. അതിനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം അതിന് ബലം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലം കോൺഗ്രസ് ഒറ്റക്ക് രാജ്യം ഭരിച്ചുട്ടുണ്ട് എന്നാൽ നിലവിലെ സാഹചര്യം അതല്ല. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും ഇനിയും ബിജെപി അധികാരത്തിൽ തുടർന്നാൽ ശരിയാകില്ലെന്നും പിണറായി പറഞ്ഞു.
അതേസമയം കർണാടകയിലെ തങ്ങൾക്കുള്ള സീറ്റ് കൂടി നഷ്ടമായ സ്ഥിതിയാണ് സിപിഐമ്മിന്റേത്. കേരളത്തിൽ നിന്നുള്ള നേതാക്കാന്മാരായിരുന്നു കർണാടക തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പ്രചാരണത്തിനായി പോയത്.
















Comments