മുംബൈ: ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ മതമൗലികവാദികളുടെ ആക്രമണം. പ്രവാചകനെ അപമാനിക്കുന്നതാണ് പോസ്റ്റ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസിൽ ഇതുവരെ 30 പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.
മഹാരാഷ്‌ട്രയിലെ അകോളയിലായിരുന്നു സംഭവം നടന്നത്. സംഘർഷത്തെ തുടർന്ന് അകോളയിൽ കല്ലേറുണ്ടാവുകയും വാഹനങ്ങൾ കത്തിക്കുകയും തെരുവിൽ പ്രക്ഷോഭം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് പരിക്കേറ്റ് സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവാണ് മരിച്ചത്. പ്രദേശത്ത് നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
സംഘർഷത്തിന് ഇടയാക്കിയ ഇൻസ്റ്റഗ്രാം പോസ്റ്റ് പിന്നീടം ഡിലീറ്റ് ചെയ്തുവെന്നാണ് വിവരം. ആക്രമണത്തിന് തുടക്കമിട്ടവരെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 120 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ അകോളയിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ഡിജിപിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
















Comments