തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതക കേസ് പ്രത സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. പേരുർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പരിശോധന നടത്തിയത്. അക്രമിക്കാൻ ഉദ്ദേശിച്ചത് പുരുഷ ഡോക്ടറിനെയായിരുന്നുവെന്ന് ലഹരി വിട്ടപ്പോൾ സന്ദീപ് ജയിൽ സുപ്രണ്ടിനോട് പറഞ്ഞു.
ആശുപത്രിയിൽ വെച്ച് മുറിവിൽ മരുന്ന് വെയ്‌ക്കുന്ന സമയത്ത് അടുത്ത് നിൽക്കുന്നവരുടെ സംസാരം ശ്രദ്ധിച്ചപ്പോൾ ഉപദ്രവിക്കുമെന്ന് തോന്നി. അതാണ് ആക്രമിക്കാൻ കാരണമെന്ന് സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു. ജയിലിലെത്തിയ ആദ്യ ദിവസങ്ങളിൽ സന്ദീപിന്റെത് അസാധാരണ പെരുമാറ്റമായിരുന്നെന്ന് ജയിൽ സൂപ്രണ്ട് സത്യദാസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ശാന്തനായതിനെ തുടർന്നാണ് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറിനെ എത്തിച്ച് പരിശോധന നടത്തിയത്.
പരിശോധനയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും സ്ഥിരീകരിച്ചു. അതേസമയം, വീട്ടിൽ ജോലിയ്‌ക്ക് വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പക്കൽ നിന്നാണ് ലഹരി വാങ്ങിയതെന്ന് സന്ദീപ് പറഞ്ഞു. നാട്ടുകാർ ആക്രമിക്കാൻ വരുന്നു എന്ന് തോന്നൽ ഉള്ളതിനാലാണ് പോലീസിനെ വിളിച്ചത്. പോലീസെത്തി ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തുമ്പോൾ ചുറ്റും നിൽക്കുന്നവർ ഉപദ്രവിക്കും എന്ന തോന്നലുണ്ടായി. തുടർന്ന് കത്രിക കൈക്കലാക്കി. പുരുഷ ഡോക്ടറെ ആക്രമിക്കാനായിരുന്നു ലക്ഷ്യം. വന്ദനയെ കുത്തിയത് ഓർമ്മയുണ്ടെന്നും സന്ദീപ് പോലീസിന് മൊഴി നൽകി.
















Comments