ദിസ്പൂർ : അസമിൽ 300 ഓളം മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിലെ കരിംനഗറിൽ ബിജെപി സംഘടിപ്പിച്ച ഹിന്ദു ഏകത യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 600-ഓളം മദ്രസകളണ് അടച്ചു പൂട്ടിയിരുന്നതായി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ 300-ഓളം മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് അദ്ദേഹം അറിയിച്ചു. അസമിൽ മത വിദ്യാഭ്യാസം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ രാജ്യം ഒരു യഥാർത്ഥ മതേതര രാഷ്്ട്രമാകുമെന്നും ഹിമന്ത പറഞ്ഞു.
ഹനുമാൻ ജയന്തിയോട് അനുബന്ധിച്ചാണ് തെലങ്കാന സംസ്ഥാനത്ത് ഹിന്ദു ഏകത യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. തെലങ്കാന ബിജെപി അദ്ധ്യക്ഷനും ലോക്‌സഭ എംപിയുമായി ബന്ദി സഞ്ജയകുമാർ നേതൃത്വം നൽകുന്ന സംസ്ഥാന പര്യടനമാണ് ഹിന്ദു ഏകത യാത്ര.
















Comments