ഇന്ത്യാ ഗവണ്മെന്റ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ബാച്ചിലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ബിഎംഎസ്) ഇൻ ഏവിയേഷൻ സർവീസ് & എയർ കാർഗൊ (അപ്രന്റിസ്ഷിപ്പ് എംബഡഡ് പ്രോഗ്രാം). പ്രവേശനയോഗ്യത- ഏതെങ്കിലും സ്ട്രീമിൽ 10 +2. കാലയളവ്: 03 വർഷം (02 വർഷം യൂണിവേഴ്‌സിറ്റിയിൽ 01 വർഷം ഇൻഡസ്ട്രിയിൽ പെയ്ഡ് അപ്രന്റിസ്ഷിപ്പ് സഹിതം) CUET(UG) 2023 യോഗ്യത നേടിയ അപേക്ഷകർക്ക് മുൻഗണന. ഈ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജൂൺ 09.
അടുത്തത് പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻ (പിജിഡിഎഒ) (ഇൻഡസ്ട്രി പാർട്ണർ GMRAA). ഈ പ്രോഗ്രാമിന്റെ പ്രവേശനയോഗ്യത- ബിരുദം. കാലയളവ് 18 മാസം (01 വർഷം യൂണിവേഴ്‌സിറ്റിയിൽ 06 മാസം ജിഎംആർ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ്) CUET (PG) 2023 യോഗ്യത നേടിയ അപേക്ഷകർക്ക് മുൻഗണന. പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജൂൺ 30.
താൽപ്പര്യമുള്ള അപേക്ഷകർ ആർജിഎൻഎയു അഡ്മിഷൻ പോർട്ടൽ (https://rgnauadm|samarth.edu.in) വഴി അപേക്ഷിക്കണം. മറ്റ് വിവരങ്ങൾ ആർജിഎൻഎയു വെബ്‌സൈറ്റ് അതായത്് https://www.rgnau.ac.in-ൽ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട തിരുത്ത് ആർജിഎൻഎയുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാത്രമെ പ്രസിദ്ധീകരിക്കു എന്ന് രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ അറിയിച്ചു.
















Comments