ഒരുത്തി എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പും നവ്യ നായരും വീണ്ടും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ നവ്യ നായരും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജാനകി ജാനേ വിജയകരമായി പ്രദർശനം തുടരുകയാണ്.
ഒരു നാട്ടിൻ പുറത്തെ ആസ്പദമാക്കി ഭയം എന്ന വികാരത്തെ പ്രമേയമാക്കിയാണ് ചിത്രം അവതരിപ്പിച്ചത്. ഭയം ഒരു രോഗമല്ല, തോന്നലാണെന്ന സന്ദേശവും സിനിമ നൽകുന്നുണ്ട്. ചിത്രം പ്രേഷകർക്ക് ഭയപ്പെടാതെ തീയറ്ററിൽ വന്നു കാണാമെന്നു പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ചിത്രത്തിന്റെ സംവിധായകൻ അനീഷ് ഉപാസന വ്യക്തമാക്കി. നടന്മാരായ കോട്ടയം നസീർ, അൻവർ ഷരീഫ്, നിർമ്മാതാക്കളായ ഷെനുഗ, ഷെർഗ, ഷെഗ്ന എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ജനകീ ജാനേ മികച്ച കുടുംബ ചിത്രമാണെന്നും എല്ലാവരും തീയറ്ററിൽ വന്നു കാണണമെന്നും ചിത്രത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
ഉയരെ’ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ജാനകി ജാനേ. ജോണി ആന്റണി, ഷറഫുദ്ധീൻ, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കർ, കോസ്റ്റും സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, ടൈറ്റിൽ സോങ് കൈലാസ് മേനോൻ, ശബ്ദ മിശ്രണം എം ആർ രാജകൃഷ്ണൻ , പരസ്യകല ഓൾഡ് മോങ്ക് .പി ആർ ഓ മഞ്ജു ഗോപിനാഥ്. ജാനകി ജാനേ വിതരണത്തിനെത്തിക്കുന്നത് കല്പക റിലീസാണ്..
















Comments