പട്‌ന: മലപ്പുറത്ത് മോഷണക്കുറ്റം ആരോപിച്ച് ബിഹാർ സ്വദേശിയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത് മതഭ്രാന്തന്മാരാണെന്ന് ബിജെപിയുടെ ബിഹാർ ഉപാദ്ധ്യക്ഷൻ സിദ്ധാർത്ഥ് ശംഭു. മതേതരം വാദിക്കുന്നവരുടെ തനിനിറം വെളിപ്പെടുത്തുന്നതാണ് ദളിതനായ രാജേഷ് മാഞ്ചിയുടെ കൊലപാതകം. അതിദാരുണമായ കൊലപാതകം നടന്നിട്ട് ഇതുവരെയും ബിഹാർ സർക്കാരും കേരളാ സർക്കാരും ഒരക്ഷരം മിണ്ടിയിട്ടില്ല. ഇവരുടെ മൗനം ദളിത് സമൂഹത്തോടുള്ള വിദ്വേഷ മനോഭാവത്തിന്റെ തെളിവാണെന്നും ബിജെപി ഉപാദ്ധ്യക്ഷൻ പ്രതികരിച്ചു.
दुखद:
बिहार के भाई राजेश माझी जी की क्रूरता से हत्या केरल के मलापुरम जिले के कट्टरपंथियों के द्वारा कर दी गई। दलित समाज से आने वाले राजेश की हत्या सेकुलर राजनीति की कमियों को उजागर करती है। केरल एवं बिहार की सरकारों द्वारा मुंह नहीं खोलना उनके दलित विरोधी मानसिकता को दर्शाता है pic.twitter.com/8up9GH7BEf— Sidharth Shambhu सिद्धार्थ शम्भु (@ShambhuSidharth) May 15, 2023
നേരത്തെ ബിജെപിയുടെ ദേശീയ വക്താവും കേരള സർക്കാരിന്റെ മൗനത്തിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ദളിതനായ ഇതരസംസ്ഥാന തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടും രാഹുൽ ഗാന്ധിയും നിതീഷ് കുമാറും കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരും പുലർത്തുന്ന മൗനം ദളിത് വിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഡോ. ഗുരുപ്രകാശ് പാസ്വാൻ പ്രതികരിച്ചു.
മലപ്പുറം കിഴിശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ ദിവസമായിരുന്നു ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















Comments