തൃശൂർ: മലയാളത്തിന് എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി മികച്ച സിനിമകൾ നൽകിയ നിർമ്മാതാവ് പികെആർ പിള്ള വിടവാങ്ങി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂർ പട്ടിക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ തൃശൂരിലെ വീട്ടിൽ.
ചിത്രം, വന്ദനം, കിഴക്കുണരം പക്ഷി, അമൃതംഗമയ തുടങ്ങി മലയാളി എക്കാലവും ഓർമിക്കുന്ന ചിത്രങ്ങളാണ് പിള്ളയുടെ ഷിർദ്ദിസായി ക്രിയേഷൻസിലൂടെ പിറന്നത്. 1984-ൽ നിർമ്മിച്ച വെപ്രാളം ആയിരുന്നു പികെആർ പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാൽ, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ തുടങ്ങി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു.
















Comments