ആർആർആർ എന്ന ഭാഗ്യചിത്രത്തിലൂടെ ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ താരങ്ങളാണ് രാം ചരണും ജൂനിയർ എൻടിആറും. ചിത്രത്തിലെ പ്രകടത്തിന് ഒരുപാട് പ്രശംസകൾ ഇതിനോടകം ഇരുവർക്കും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരോടുമുള്ള ഇഷ്ടം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് ‘ദി ലിറ്റിൽ മെർമെയ്ഡ്’ സംവിധായകൻ റോബ് മാർഷൽ.
ഇരുവർക്കുമൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു. രണ്ട് നടൻമാരും അവിശ്വസനീയമായ അഭിനയപാഠവവും ശാരീരിക സൗന്ദര്യവും ഉള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ആർആർആർ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ച് സംവിധായകൻ തുറന്നു പറഞ്ഞത്.
രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ആർആർആറിനെ പുകഴ്‌ത്തിക്കൊണ്ടായിരുന്നു റോബ് പറഞ്ഞത്. ‘ആർആർആർ’ എന്ന ചിത്രത്തിലെ അവരുടെ പ്രകടനവും അസാധാരണമായ നൃത്തവും എടുത്തു പറയേണ്ടതാണ്. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാൽ ഇരുവരോടുമൊപ്പം പ്രവർത്തിക്കാൻ ഞാൻ തയ്യാറാണെന്നും റോബ് മാർഷൽ വ്യക്തമാക്കി.
Comments