ടോക്യോ: രാജ്യത്തെ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാനിലെ അരോഗ്യ മേഖലകളെ ക്ഷണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജപ്പാനിലെ ട്യോക്കിയോയിൽ ചികിത്സ ഉപകരണ മേഖലകളിലെ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 25 വർഷത്തിനുള്ളിൽ നിർമ്മാണത്തിലും നൂതന സാങ്കേതിക വിദ്യയിലും ആഗോളതലത്തിലേയ്‌ക്ക് ഉയരാൻ ഇന്ത്യയിലെ ചികിത്സാ ഉപകരണ വ്യവസായത്തിന് പ്രാപ്തിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ചികിത്സാ ഉപകരണ മേഖല ഇന്ത്യൻ ആരോഗ്യമേഖലയുടെ പ്രധാനമായ ഘടകമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കൂടാതെ, ഇന്ത്യ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുമെന്നും മൻസൂഖ് മാണ്ഡവ്യ കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരിക്കാലത്ത് ചികിത്സാ ഉപകരണങ്ങളുടെയും പരിശോധന കിറ്റുകളുടെയും ഉത്പാദനം വൻതോതിലാണ് രാജ്യത്ത് ഉത്പ്പാദിപ്പിച്ചത്. ആഭ്യന്തര, ആഗോള പോരാട്ടത്തെ ഇന്ത്യ പിന്തുണച്ചതായി അദ്ദേഹം ചൂണ്ടികാട്ടി. ഇന്ത്യയിൽ നിർമ്മിക്കുക, ഇന്ത്യയിൽ നവീകരിക്കുക, ഇന്ത്യയിൽ കണ്ടുപിടിക്കുക എന്നീ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി കേന്ദ്രമന്ത്രി ജാപ്പനീസിലെ ആരോഗ്യ മേഖലകളെ ക്ഷണിക്കുകയും ചെയ്തു.
Comments