ഐസ്വാൾ : മിസോറാമിലെ ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ അത്യപൂർവ്വമായ ഇനത്തിൽപ്പെട്ട പറക്കുന്ന ഗെക്കോയെ ഗവേഷകർ കണ്ടെത്തി. പാരച്യൂട്ട് ഗെക്കോ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. പുതിയ ഇനം ഗെക്കോയ്ക്ക് ഏകദേശം 20 സെൻറിമീറ്റർ നീളമുണ്ടെന്ന് ഗവേഷകർ അറിയിച്ചു.
മിസോറാം സർവകലാശാലയിലെയും ജർമ്മനിയിലെ ട്യൂബിംഗിനിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിയിലെയും ഗവേഷകരുടെ സംഘമാണ് മിസോറാമിൽ പുതിയ ഇനം ഗെക്കോയെ കണ്ടെത്തിയത്. ചൂടുള്ള കാലാവസ്ഥയിലാണ് ഗെക്കോകളെ കാണാപ്പെടുന്നത്. ചെറുതും മാംസഭോജിയുമായ പല്ലികളെയാണ് ഗെക്കോ എന്ന് വിളിക്കുന്നത്. മിസോറാമിൽ കണ്ടെത്തിയ പുതിയ ഇനത്തിന് ഗെക്കോ മിസോറമെൻസിസ് എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്. മിസോറാമിൽ വസിക്കുന്ന ഈ ഇനം, ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, എന്നിവയുൾപ്പെടെ സ്ഥലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
Comments