തിരുവനന്തപുരം: പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. മോഷണക്കേസിൽ തമ്പാനൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
താമസിച്ചിരുന്ന മുറിയിൽ തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടികളെ റൂമിൽ നിന്നും പുറത്തിറക്കുന്ന സമയത്ത് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ 17 കാരനെ കണ്ടത്. ഉടൻ തന്നെ ജീവനക്കാർ സംഭവം പോലീസിൽ അറിയിച്ചു. പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി.
Comments