തിരുവനന്തപുരം: ഭീകരവാദത്തെ മറയില്ലാതെ അവതരിപ്പിച്ച ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ ഇസ്ലാമിസ്റ്റുകൾ മാത്രമല്ല, കേരളത്തിലെ കോൺഗ്രസ്-സിപിഎം നേതാക്കളും രംഗത്തു വന്നിരുന്നു. ആഗോള ഭീകരവാദത്തിനെതിരെ ശബ്ദിക്കുന്ന സിനിമയെ എന്തിനാണ് സിപിഎം അടക്കമുള്ള പാർട്ടികൾ ഭയക്കുന്നത് എന്ന ചോദ്യം ജനങ്ങൾക്കിടയിൽ നിന്നും ശക്തമാണ്. ഇതിനിടെ ദി കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെന്നിനെതിരെ രംഗത്തു വന്നിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
മുംബൈയില്‍ ദി കേരള സ്റ്റോറി സംഘം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിനെപ്പറ്റി സംവിധായകൻ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ‘സുധിപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല, ഇവിടെ ആ പരിപ്പ് വേവില്ല’ എന്നാണ് മന്ത്രി വി.ശിവൻകുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചത്.
‘കേരളത്തിലെ ഒരു ഭാഗം മനോഹരമാണ്, മറുഭാഗം ഭീകരവാദ ശൃംഖലകളുടെ താവളവും. കേരളത്തിനുള്ളിൽ രണ്ടു കേരളമുണ്ട്. ആദ്യത്തേത് കളരിപയറ്റും നൃത്തവും കായലുകളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണ്. രണ്ടാമത്തേത്, ഭീകരവാദ ശൃംഖല ശക്തമായ മറ്റൊരു കേരളം’- എന്ന സുദീപ്തോ സെന്നിന്റെ വാക്കുകളാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്.
Comments