മുംബൈ : ഈ വർഷം മുതൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് വീടുകളിൽ പരിസ്ഥിതി സൗഹാർദ്ദമായ ഗണപതി വിഗ്രഹം ഉപയോഗിക്കണമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കി. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ബിഎംസിയുടെ ഉത്തരവ്.
രാജ്യത്തെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ഗണേശ ചതുർത്ഥി.
പ്രത്യേകിച്ചും മഹാരാഷ്‌ട്രയിലാണ് ഭക്തർ ആവേശത്തോടെ ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഗണപതി ഭഗവാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്.
















Comments