ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനായി ഇന്ന് യാത്ര തിരിക്കും. ഇന്ന് ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം 19 മുതൽ 21 വരെയാണ് അദ്ദേഹം ജപ്പാനിലെ ഹിരോഷിമ സന്ദർശിക്കുന്നത്. ജി 7 ഉച്ചകോടിയിൽ ഇന്ത്യയെ അതിഥിയായിട്ടാണ് ക്ഷണിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ അംഗ രാജ്യങ്ങളുമായുള്ള ജി-7 യോഗങ്ങളിൽ, സമാധാനം, സ്ഥിരത, ഭക്ഷണം, വളം, ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തും. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനിൽ നടക്കും.
Leaving for Japan, where I will be joining the @G7 Summit in Hiroshima. Looking forward to a healthy exchange of views on diverse global subjects. https://t.co/TYYOLeHAFH
— Narendra Modi (@narendramodi) May 19, 2023
After the Japan visit, will be in Papua New Guinea to take part in the FIPIC Summit, a vital forum to boost multilateral cooperation. There will be productive deliberations on subjects such as sustainable development, climate change, healthcare and more.
— Narendra Modi (@narendramodi) May 19, 2023
ഇന്ത്യ-പസഫിക് ദ്വീപ് സഹകരണ ഫോറത്തിന്റെ മൂന്നാമത് ഉച്ചകോടിയ്‌ക്ക് സംയുക്തമായി ആതിഥേയത്വം വഹിക്കാൻ പാപുവ ന്യൂ ഗിനിയിലെ പോർട്ട് മോറസ്ബിയിൽ ഇന്ത്യ പസിഫിക് ഐലന്റ്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഈ കൂട്ടായ്മയിൽ ഇന്ത്യയും 14 പസഫിക് ദ്വീപ് രാജ്യങ്ങളും ഉൾപ്പെടുന്നു. ഫിജി, പാപുവ ന്യൂ ഗിനിയ, ടോംഗ, തുവാലു, കിരിബാത്തി, സമോവ, വനുവാട്ടു, നിയു, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, പലാവു, നൗറു, സോളമൻ ദ്വീപുകൾ എന്നിവയാണവ.
ഗവർണർ ജനറൽ ബോബ് ഡാഡെ, പ്രധാനമന്ത്രി ജെയിംസ് മറാപെ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാപുവ ന്യൂ ഗിനിയയിൽ കൂടിക്കാഴ്ചകൾ നടത്തും. പാപുവ ന്യൂഗിനിയയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. അന്നേ ദിവസം പ്രധാനമന്ത്രി ഓസ്‌ട്രേലിയയിലെ സിഡ്‌നി സന്ദർശിക്കും. 23-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ പ്രവാസികൾ നരേന്ദ്രമോദിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പങ്കെടുക്കും. അന്ന് നടക്കുന്ന പരിപാടിയിൽ ഓസ്‌ട്രേലിയൻ സിഇഒമാരുമായും ബിസിനസ് മേധാവികളുമായും അദ്ദേഹം സംവദിക്കുകയും ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്യും. 24-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തുകയും ചെയ്യും.
Comments