വിദേശപര്യടനത്തിന് തുടക്കം; ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും; ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിദേശപര്യടനത്തിന് തുടക്കം; ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും; ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 09:12 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനായി ഇന്ന് യാത്ര തിരിക്കും. ഇന്ന് ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം 19 മുതൽ 21 വരെയാണ് അദ്ദേഹം ജപ്പാനിലെ ഹിരോഷിമ സന്ദർശിക്കുന്നത്. ജി 7 ഉച്ചകോടിയിൽ ഇന്ത്യയെ അതിഥിയായിട്ടാണ് ക്ഷണിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ അംഗ രാജ്യങ്ങളുമായുള്ള ജി-7 യോഗങ്ങളിൽ, സമാധാനം, സ്ഥിരത, ഭക്ഷണം, വളം, ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തും. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനിൽ നടക്കും.

Leaving for Japan, where I will be joining the @G7 Summit in Hiroshima. Looking forward to a healthy exchange of views on diverse global subjects. https://t.co/TYYOLeHAFH

— Narendra Modi (@narendramodi) May 19, 2023

After the Japan visit, will be in Papua New Guinea to take part in the FIPIC Summit, a vital forum to boost multilateral cooperation. There will be productive deliberations on subjects such as sustainable development, climate change, healthcare and more.

— Narendra Modi (@narendramodi) May 19, 2023

ഇന്ത്യ-പസഫിക് ദ്വീപ് സഹകരണ ഫോറത്തിന്റെ മൂന്നാമത് ഉച്ചകോടിയ്‌ക്ക് സംയുക്തമായി ആതിഥേയത്വം വഹിക്കാൻ പാപുവ ന്യൂ ഗിനിയിലെ പോർട്ട് മോറസ്ബിയിൽ ഇന്ത്യ പസിഫിക് ഐലന്റ്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഈ കൂട്ടായ്മയിൽ ഇന്ത്യയും 14 പസഫിക് ദ്വീപ് രാജ്യങ്ങളും ഉൾപ്പെടുന്നു. ഫിജി, പാപുവ ന്യൂ ഗിനിയ, ടോംഗ, തുവാലു, കിരിബാത്തി, സമോവ, വനുവാട്ടു, നിയു, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, പലാവു, നൗറു, സോളമൻ ദ്വീപുകൾ എന്നിവയാണവ.

ഗവർണർ ജനറൽ ബോബ് ഡാഡെ, പ്രധാനമന്ത്രി ജെയിംസ് മറാപെ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാപുവ ന്യൂ ഗിനിയയിൽ കൂടിക്കാഴ്ചകൾ നടത്തും. പാപുവ ന്യൂഗിനിയയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. അന്നേ ദിവസം പ്രധാനമന്ത്രി ഓസ്‌ട്രേലിയയിലെ സിഡ്‌നി സന്ദർശിക്കും. 23-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ പ്രവാസികൾ നരേന്ദ്രമോദിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പങ്കെടുക്കും. അന്ന് നടക്കുന്ന പരിപാടിയിൽ ഓസ്‌ട്രേലിയൻ സിഇഒമാരുമായും ബിസിനസ് മേധാവികളുമായും അദ്ദേഹം സംവദിക്കുകയും ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്യും. 24-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തുകയും ചെയ്യും.

Tags: Narendra ModijapanG7
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies