കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ മൊഴി നൽകാനെത്തിയ യുവാവിന്റെ പിതാവ് മരിച്ച നിലയിൽ. കൊച്ചിയിലെ ഹോട്ടലിലെ ബാത്റൂമിലാണ് തുങ്ങി മരിച്ച നിലയിൽ കണ്ടത്തെയത്. ഡൽഹി ഷഹീൻ ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മരിച്ചത്. ഇയാളുടെ മകൻ മുഹമ്മദ് മോനിസിനെ എൻഐഎ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും എൻഐഎ ഓഫീസിൽ എത്താനിരിക്കെയാണ് മരണം
കേസുമായി ബന്ധപ്പെട്ട് ഡൽഹിയടക്കമുള്ള ഒൻപതിടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്തതിൽ നിന്നും ഫോൺ രേഖകളിൽ നിന്നുമൊക്കെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളുടെ വീട്ടിലടക്കം പരിശോധന നടത്തിയത്.. പ്രതിയ്‌ക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്നാണ് എൻഐഎ പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇയാളുമായി അടുപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നത്.
















Comments