ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ പ്രതിരോധം വർദ്ധിപ്പിക്കാൻ ഇന്ത്യ. ഡിആർഡിഒയും സ്വകാര്യമേഖല സ്ഥാപനമായ എൽ ആൻഡ് ടിയും സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന ലൈറ്റ് ടാങ്ക് ‘സ്വരാവർ’ ഈ വർഷം അവസാനത്തോടെ പരീക്ഷണത്തിന് തയ്യാറാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ചൈനയുടെ ഉയർന്ന പർവ്വത നിരകളിലാകും ഇവ വിന്യസിപ്പിക്കുക. നിരവധി വിജയങ്ങൾക്ക് നേതൃത്വം നൽകിയ സൈനികൻ ജനറൽ സ്വരാവർ സിംഗിന്റെ പേരിലാണ് ടാങ്ക് അറിയപ്പെടുക.
ലഡാക് സെക്ടറിലേക്ക് ആകും ആദ്യഘട്ട പരീക്ഷണങ്ങൾക്ക് അയയ്ക്കുക.തുടർന്നാകും സൈന്യത്തിന് കൈമാറുകയെന്ന് ഡിആർഡിഒ അധികൃതർ അറിയിച്ചു. 59 ടാങ്കുകളാണ് നിലവിൽ പുറത്തിറക്കുക. റാൻ ഓഫ് കച്ച് മേഖലയിലും മരുഭൂമി പ്രദേശങ്ങളിലുമാണ് ഇവ കൂടുതലും ആവശ്യമായി വരുന്നത്. എതിരാളിയെ തന്ത്രപരമായി കൈകാര്യം ചെയ്യാൻ ഈ ടാങ്കുകൾക്ക് അസമാന്യ കഴിവാണുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിലെ നിയന്ത്രണരേഖയിൽ ചൈന കടന്നുകയറ്റ ശ്രമം നടത്തിയിരുന്നു. ആണികൾ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും ഉൾപ്പെടെ കയ്യിൽ കരുതിയായിരുന്നി ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം. എന്നാൽ അന്ന് 17,000 അടി ഉയരത്തിലെ മേഖല കൈയടക്കാനുള്ള നീക്കം ഇന്ത്യൻ സൈനികർ തകർക്കുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധത്താൽ 15 ചൈനീസ് സൈനികർക്കാണ് പരിക്കേറ്റത്.
Comments