ജുലൈയിൽ ആരംഭിക്കുന്ന ഇഗ്നോയുടെ അക്കാദമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോ, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രവേശനം ആരംഭിച്ചു (ഫ്രഷ്/ റീ- രജിസ്ട്രേഷൻ). ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണ്.
എം ബി എ, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജുക്കേഷൻ,
പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജുക്കേഷൻ,ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജുക്കേഷൻ
ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസില്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് https://ignouadmission.samarth.edu.in/ സന്ദർശിക്കുക. 0471 2344113, 9447044132 എന്ന ഫോൺ നമ്പരിലും [email protected] എന്ന ഇമെയില്ർ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
Comments