ടോക്കിയോ: ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവെച്ചു. ‘പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി മികച്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ജപ്പാൻ ബന്ധങ്ങളുടെ മുഴുവൻ മേഖലകളെക്കുറിച്ചും അവലോകനം ചെയ്തു, കൂടാതെ ഇന്ത്യയുടെ ജി20 അദ്ധ്യക്ഷപദവിയും ജപ്പാന്റെ ജി7 അദ്ധ്യക്ഷപദവിയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളെക്കുറിച്ചും ചർച്ച ചെയ്തു’. -എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Had an excellent meeting with PM @kishida230 this morning. We reviewed the full range of India-Japan relations and also discussed the focus areas of India’s G-20 Presidency and Japan’s G-7 Presidency towards making our planet better. pic.twitter.com/2vFF2WQst5
— Narendra Modi (@narendramodi) May 20, 2023
ഇന്ത്യയുടെ ജി20 യുടെ അദ്ധ്യക്ഷപദവി ഇന്ത്യ അലങ്കരിക്കുമ്പോൾ ജി ഏഴ് ഉച്ച കോടിയിലെ തന്റെ സാന്നിധ്യം കൂടുതൽ അർത്ഥവത്തായതായിരിക്കുമെന്ന് യാത്ര ആരംഭിക്കും മുമ്പ് നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്‌ട്രത്തലവൻമാരുമായി ഉഭയ കക്ഷിച്ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി7 യോഗങ്ങളിൽ സമാധാനം, സ്ഥിരത, ഭക്ഷണം, വളം, ഊർജ്ജ സുരക്ഷ എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിക്കൊപ്പം ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ചയും നടക്കും.
Comments