കോട്ടയം: തലനാരിഴയ്‌ക്ക് ജീവൻ തിരികെ ലഭിച്ച ആശ്വാസത്തിലാണ് കോളേജ് വിദ്യാർഥിനിയായ നീതു. നീതു മരിയ കോളജിലേക്കു പോകും വഴിയാണ് കാട്ടുപപോത്തും എത്തിയത്. നീതു ഓടിയതിനു പിന്നാലെ കാട്ടുപോത്തും അന്ന് ആ വഴിയിലൂടെ ഓടി. അൽപ്പം വൈകിയിരുന്നെങ്കിൽ സ്ഥിരം പോകുന്ന ബസ് കിട്ടില്ല എന്നുറപ്പായതോടെയാണ് നീതു വീട്ടിൽ നിന്ന് ബസ്‌റ്റോപ്പിലേയ്‌ക്ക് ഓടിയത്. നീതു ഓടിപ്പോയി നിമിഷങ്ങൾക്കകം കാട്ടുപോത്തും ഇതേ വഴിയിലൂടെ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. എന്നാൽ നീതു ഇക്കാര്യം അറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷമായിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്ലാവനാക്കുഴിയിൽ തോമസിന്റെ സഹോദരന്റെ മകളാണ് നീതു മരിയ. കോളജിൽ എത്തിയ ശേഷമാണ് പിതൃസഹോദരൻ കൊല്ലപ്പെട്ട വിവരവും നീതു അറിയുന്നത്. പിന്നാലെ വീട്ടിലേക്ക് മടങ്ങി.
റബർ വെട്ടുന്നതിനിടയിൽ കാടും പടലും ഞെരിയുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ പതിപ്പള്ളി ജോർജുകുട്ടി കണ്ടത് ഉയർന്നു നിൽക്കുന്ന രണ്ടു കൊമ്പുകളായിരുന്നു. ഉടൻതന്നെ ഓടി അടുത്തുണ്ടായിരുന്ന കൊക്കോയിൽ കയറിയതിനാൽ ജീവൻ രക്ഷിക്കാനായി. പതിവുപോലെ പുലർച്ചെ ടാപ്പിങ്ങിനെത്തിയതായിരുന്നു ജോർജുകുട്ടി. കാട്ടുപന്നിയെ സ്ഥിരമായി കാണാറുണ്ടെങ്കിലും കാട്ടുപോത്തിനെ കൃഷിയിടത്തിൽ നിന്നു നേരിൽ കാണുന്നത് ഇതാദ്യമായാണെന്നു ജോർജുകുട്ടി പറഞ്ഞു. മുമ്പും ഇവിടെ കാട്ടുപോത്ത് എത്തിയിട്ടുണ്ടെങ്കിലും നേരിൽ കണ്ടിരുന്നില്ലെന്നും ജോർജുകുട്ടി പറഞ്ഞു.
















Comments