ടോക്കിയോ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 2022 ഫെബ്രുവരിയിൽ യുക്രെയ്‌നെതിരായ റഷ്യൻ അധിനിവേശം നടന്നതിന് ശേഷം ആദ്യമായാണ് മോദിയുമായി സെലൻസ്‌കി കൂടിക്കാഴ്ച നടത്തുന്നത്. നിരവധി തവണ ഫോണിൽ ആശയവിനിമയം നടത്തിയിരുന്നുവെങ്കിലും യുദ്ധത്തിന് ശേഷം നേരിട്ടുള്ള ചർച്ച ഇതാദ്യമാണ്.
ജി7 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ജപ്പാനിലെ ഹിരോഷിമയിൽ നടന്ന യോഗത്തിനിടെ ശനിയാഴ്ച വൈകിട്ടാണ് സെലൻസ്‌കി-മോദി കൂടിക്കാഴ്ചയുണ്ടായത്. ഇരുവരും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിക്കുകയും സെലൻസ്‌കിയോടൊപ്പമുള്ള ഫോട്ടോ പങ്കുവയ്‌ക്കുകയും ചെയ്തു.
PM @narendramodi held talks with President @ZelenskyyUa during the G-7 Summit in Hiroshima. pic.twitter.com/tEk3hWku7a
— PMO India (@PMOIndia) May 20, 2023
നേരത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, വിയറ്റ്‌നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ എന്നിവരുമായും അദ്ദേഹം ഹിരോഷിമയിൽ വച്ച് കൂടിക്കാഴ്ച നടത്തി. അതേസമയം ജി7 ഉച്ചകോടിയുടെ ഭാഗമായി ഹിരോഷിമയിൽ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും പങ്കെടുത്തിരുന്നു. മെയ് 21 വരെ മോദി ഹിരോഷിമയിൽ തുടരും.
















Comments