കൊച്ചി : വന്യ ജീവി ആക്രമണങ്ങളിൽ മനുഷ്യ ജീവൻ സംരക്ഷിക്കേണ്ട ഉത്തരവദിത്വം സർക്കാരിനെന്ന് ഫാദർ പോൾ തേലക്കാട്ട്. മനുഷ്യനെ സംരക്ഷിക്കണം എന്ന് പറയുന്നതിൽ ഒരു പ്രകോപനമുമില്ലെന്ന് അദ്ദേഹം മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവനക്ക് മറുപടി നൽകി. വന്യ ജീവികൾ പരിധി ലംഘിച്ചാൽ നടപടിയെടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിൽ കെ.സി.ബി.സിയുടെ നിലപാട് പ്രകോപനപരമാണെന്നന്ന വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താതാവനക്കാണ് ഫാദർ പോൾ തേലക്കാട്ടിന്റെ മറുപടി. മനുഷ്യ ജീവൻ സംരക്ഷിക്കണമെന്ന് പറയുന്നതിൽ ഒരു പ്രകോപനവുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
മനുഷ്യനെ അവഗണിച്ചുള്ള പ്രകൃതിസംരക്ഷണം തീവ്ര പ്രകൃതിസംരക്ഷണമാകും. വന്യ മൃഗങ്ങൾ പരിധി ലംഘിച്ചാൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്പരം അങ്കം വെട്ടാതെ സർക്കാർ ഗൗരവമായി വിഷയത്തെ കാണണമെന്നും ഫാദർ പോൾ തേലക്കാട്ട് ആവശ്യപ്പെട്ടു.
Comments