ഇടുക്കി: എൻഐഎ പിടികൂടിയ പിഎഫ്‌ഐ ഭീകരന്റെ റിസോർട്ടിന് സിപിഎം ഭരിക്കുന്ന മാങ്കുളം പഞ്ചായത്തിന്റെ വഴിവിട്ട സഹായം. ജയിലിൽ കഴിയുന്ന ഭീകരൻ അഷ്‌റഫിന്റെ മാങ്കുളം വീയപ്പാറയിലെ റിസോർട്ടിനാണ് ഒരാഴ്ച മുൻപ് പ്രവർത്തനാനുമതി നൽകിയത്. പഞ്ചായത്തിലെ ഉന്നതരുടെ ഇടപെടലാണ് ലൈസൻലിന് പിന്നിലെന്നാണ് സൂചന. പോലീസിന്റെ ക്ലീയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാമെന്നിരിക്കെ അത് പോലും ഇല്ലാതെയാണ് പഞ്ചായത്ത് ആദ്യം അനുമതി നൽകിയത്.
മുൻപ് ഇഡി അടക്കമുള്ള കേന്ദ്ര എജൻസികൾ ഈ റിസോർട്ടിൽ നിരവധി തവണ പരിശോധന നടത്തിയിരുന്നു. കള്ളപ്പണമിടപാടിലാണ് പരിശോധന നടത്തിയത്.പിഎഫ്‌ഐ ഭികരൻമാരുടെ അറസ്റ്റിന് ശേഷം സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. അതിൽ ഈ റിസോർട്ട് ഉൾപ്പെട്ടിട്ടുണ്ടൊയെന്ന് പരിശോധിച്ച് വരികയാണ്.
റിസോർട്ടിന്റെ ഉടമാസ്ഥാവകാശം സംബന്ധിച്ച് പഞ്ചായത്തിന് അറിവ് ഇല്ലായിരുന്നു എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വിനീത പറയുന്ന ന്യായം. എന്നാൽ ദിവസങ്ങളോളം എൻഐഎ പരിശോധന നടത്തിയ റിസോർട്ടിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന പ്രസിഡന്റിന്റെ പ്രസ്താവന അവിശ്വസനീയമാണെന്ന് പ്രദേശവാസികൾ അടക്കം പറയുന്നു.
റിസോർട്ടിന് ലൈസൻസ് ലഭിച്ചത് സംബന്ധിച്ച് എസ്പിക്ക് രഹസ്യം വിവരം ലഭിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകും ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പഞ്ചായത്ത് പ്രവർത്തനാനുമതി റദ്ദാക്കി. സംഭവത്തിൽ വകുപ്പ് തല അന്വേഷണവും പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
















Comments