ജനീവ: ലോകാരോഗ്യ സംഘടനയുടെ വാർഷിക അസംബ്ലിയിൽ പങ്കെടുക്കുന്നതിൽ നിന്നും തായ്വാനെ ഒഴിവാക്കി. ഇന്നു നടന്ന ചർച്ചയിലായിരുന്നു ക്ഷണം നേടാനുള്ള ശ്രമത്തിൽ തായ്വാൻ പരാജയപ്പെട്ടത്. മെയ് 21 മുതല്‍ 30 വരെ നടക്കുന്ന പരിപാടിയിലേക്ക് തായ്വാന് ക്ഷണം നല്‍കേണ്ടതില്ലെന്ന് ജനീവയിലെ വാര്‍ഷിക അസംബ്ലി തീരുമാനിച്ചു. .
ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തെ ചൈനയും സ്വാഗതം ചെയ്തു. തായ്വാനെ ഉൾപ്പെടുത്താതിരിക്കാൻ ചൈനയും പാകിസ്താനും അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍ ഇസ്വാതിനിയും മാര്‍ഷല്‍ ദ്വീപുകളും തായ്വാന് അനുകൂലമായി സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തെ തായ്വാന് അപലപിച്ചു. ആഗോള സംഘടനകളില്‍ ചൈനയുടെ പങ്കാളിത്തം തടയുന്നത് ‘നിന്ദ്യമാണ്’ എന്നും ദ്വീപിന് വേണ്ടി സംസാരിക്കാന്‍ ബീജിംഗിന് അവകാശമില്ലെന്നും വ്യക്തമാക്കി.
തായ്വാനിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മാത്രമേ ഇവിടത്തെ 23 ദശലക്ഷം ആളുകളെ കുറിച്ച് ലോകാരോഗ്യ സംഘടനയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും പ്രതിനിധീകരിക്കാനും കൂടാതെ തായ്വാന് ജനതയുടെ ആരോഗ്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനും കഴിയുകയുള്ളൂവെന്നും തായ്വാന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Comments