പാലക്കാട്: കേന്ദ്രസർക്കാറിന്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ യുവസംഗമത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ നിന്നുള്ള സംഘം ഇന്ന് കേരളത്തിൽ. 45 യുവാക്കളാണ് കേരളത്തിന്റെ സംസ്‌കാരം അടുത്തറിയാൻ പാലക്കാട് എത്തുന്നത്. സംസ്ഥാനങ്ങൾ തമ്മിലുള്ള കലാ, സാംസ്‌കാരിക ആശയ വിനിമയത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥി സംഘം ഇന്ന് പാലക്കാട് എത്തുന്നത്.
18 നും 30 നും ഇടയിൽ പ്രായമുളളവരാണ് പാലക്കാട് ഐ.ഐ.ടിയിലെത്തുക. കാലടി ശ്രീ ശങ്കര സ്തൂപം, കോടനാട് ആന പരിശീലന കേന്ദ്രം , പറമ്പിക്കുളം കടുവ സങ്കേതം , കുത്താമ്പുള്ളി കൈത്തറി ഗ്രാമം , മലമ്പുഴ അണക്കെട്ട്, വ്യവസായ ശാല സന്ദർശനം , പ്രമുഖ വ്യക്തികളുമായുള്ള സംവാദം എന്നിവയാണ് പരിപാടികൾ.
കേരളത്തിൽ നിന്നുള്ള സംഘം ഉത്തർപ്രദേശിലേക്കും പോകും. തിരഞ്ഞെടുക്കപ്പെട്ട 45 വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം പാലക്കാട് ഐഐടിയിൽ നിന്നും ഉത്തർപ്രദേശിലെ മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് യാത്ര തിരിക്കും. കേരളത്തിൽ നിന്നുള്ള 35 വിദ്യാർഥികളും ലക്ഷദ്വീപിൽ നിന്നുള്ള 10 പേരും അടങ്ങുന്നതാണ് സംഘം . ടെക്‌നോളജി സ്ഥാപനങ്ങളുടെ സഹകരണത്തോടെ യുവാക്കൾക്കിടയിലെ സാംസ്‌കാരിക കൈമാറ്റവും യുവം ക്യാമ്പെയിനിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
















Comments