മലപ്പുറം: വന്ദേഭാരത എക്‌സ്പ്രസിന് നേരെ താനൂരിൽവെച്ച് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിപിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. തനിക്ക് ഒരു അബദ്ധം പറ്റിയതെന്നാണ് പ്രതിയുടെ മൊഴി.
വന്ദേഭാരതിന് നേരെ കല്ല് അല്ല എറിഞ്ഞതെന്നും പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ ട്രെയിനിൽ കൊളളുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. കളിക്കുന്നതിനിടെ സംഭവിച്ചു പോയതാണെന്നും മന:പൂർവം ചെയ്തതല്ലെന്നും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Comments