ഡെറാഡൂൺ: ഇന്ത്യ-തിബറ്റ് അതിർത്തിയിലേക്കുള്ള പാതയിൽ ആറ് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ബുണ്ടിയ്‌ക്കും ഗാർബിയാങിനും ഇടയിലാണ് തുരങ്കം നിർമ്മിക്കുന്നത്. ഇന്ത്യ-തിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരത്തിന്റെ അതിർത്തി മേഖലയിലെ പാതകൾ കൂടുതൽ സുഗമമാക്കുന്നതിനാണ് തുരങ്കം നിർമ്മിക്കുന്നെതന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ടണലിന്റെ നിർമ്മാണ സർവേ കൺസൾട്ടൻസിന് ATINOK ഇന്ത്യ സൾട്ടന്റുകൾക്ക് നൽകിയിട്ടുണ്ട്. കമ്പനി സർവേ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ അന്തിമ നിർദ്ദേശം സമർപ്പിക്കുന്നതായിരിക്കും. 2,000 കോടി രൂപയുടെ പദ്ധതി നാല് വർഷത്തിനുള്ളിൽ ആരംഭിക്കും. ബുണ്ടിയിൽ നിന്ന് ഗാർബിയാങ് സിംഗിൾ ലെയ്നിലേക്കുള്ള അതിർത്തി റോഡ് നിലനിർത്തുകയും ബാക്കിയുള്ള ഭാഗം ഇരട്ട പാതയാക്കാനുമാണ് സർക്കാരിന്റെ തീരുമാനം.
അതിർത്തി റോഡുകൾ ഇരട്ട പാതയാക്കാനുള്ള ജോലികൾ ഏറെക്കുറെ പൂർത്തിയായെന്ന് പ്രൊജക്റ്റ് ചീഫ് എഞ്ചിനീയർ ഹിരാക് വിമൽ ഗോസ്വാമി പറഞ്ഞു. സെൻട്രൽ കമാൻഡ് ആസ്ഥാനത്ത് നിന്ന് അനുമതി ലഭിച്ചാൽ നൂറ് ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments