അമൃത്സർ: പഞ്ചാബിൽ അമൃത്സറിൽ ഡ്രോണും ഹെറോയിനുമുൾപ്പെടെയുള്ള വസ്തുക്കൾ കടത്തുന്നതിനിടയിൽ പ്രതി പിടിയിൽ. ചൈനീസ് നിർമ്മിത ഡ്രോൺ, 1.6 കിലോ ഹെറോയിൻ പിസ്റ്റൾ എന്നിങ്ങനെയുള്ള വസ്തുക്കളുമായാണ് പ്രതിയെ പഞ്ചാബ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്.
വളരെ നാളുകളായി തിരഞ്ഞുകൊണ്ടിരുന്ന പ്രതി ലഖ എന്ന ലഖ്ബീർ സിംഗിനെ പിടികൂടുന്നതിനായി പഞ്ചാബ് പോലീസിന്റെ പ്രത്യേക സംഘം ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതേ തുടർന്നുള്ള തിരച്ചിലിൽ ആണ് പ്രതിയെ പിടികൂടിയതെന്ന് എസ്ടിഎഫ് എഐജി സ്‌നേഹ്ദിപ് ശർമ്മ പറഞ്ഞു.
പ്രതി നിരവധി തവണ മയക്കുമരുന്നുകളും ആയുധങ്ങളും ഇത്തരത്തിൽ കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പാകിസ്താൻ കള്ളക്കടത്തുകാരുമായി തനിക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയെന്നും ശർമ്മ പറഞ്ഞു. പാകിസ്താനിൽ നിന്നും രാജ്യത്തേക്ക് സാധനങ്ങൾ കടത്തുന്നതിനായി മുൻപും ഇത്തരത്തിൽ ഡ്രോൺ ഉപയോഗിച്ചിരുന്നുവെന്ന് എഐജി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Comments