മുംബൈ : ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ കേദാർനാഥ് ധാമിൽ ദർശനം നടത്തി . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . തന്റെ സുരക്ഷാ സംഘത്തോടൊപ്പമാണ് നടൻ ക്ഷേത്രത്തിൽ എത്തിയത്.
കറുത്ത കുർത്ത ധരിച്ച് നെറ്റിയിൽ മഞ്ഞളും , കുങ്കുമം അണിഞ്ഞ അക്ഷയ് കുമാറിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട് . താരത്തെ കാണാൻ ധാരാളം ആളുകൾ ഇവിടെ തടിച്ചുകൂടി. ക്ഷേത്രത്തിന് പുറത്ത് വന്ന അക്ഷയ് ആരാധകരെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
ഇപ്പോൾ തന്റെ സിനിമയുടെ ചിത്രീകരണത്തിനായി ഡെറാഡൂണിലാണ് അക്ഷയ് കുമാർ . ചൊവ്വാഴ്ചയാണ് താരം കേദാർനാഥ് ധാമിലെത്തിയത്.
Comments