മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു റോഷാക്ക്. റോഷക്കിന് ശേഷം സംവിധായകൻ നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപ് നായകനാകും. ചിത്രത്തിൽ ദിലീപിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.
റോഷാക്കിന്റെ തിരക്കഥ രചിച്ച സമീർ അബ്ദുൾ തന്നെയാണ് പുതിയ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്.
ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. മറ്റും വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
അതേ സമയം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റെതായി പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. സിനിമയുടെ ടീസർ അടുത്തിടെ റിലീസ് ചെയ്തിരുന്നു.
Comments