തിരുവനന്തപുരം: കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയാത്ത അധികാരികൾ സ്ഥാനമൊഴിയണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് രൂക്ഷ വിമർശനം. റോഡരികിലെ അനധികൃത ബാനറുകളും ഫ്‌ളക്‌സ് ബോർഡുകളും നീക്കം ചെയ്യണമെന്ന് കോടതി നിരവധി തവണ ആവശ്യപ്പെടിരുന്നു. സർക്കാർ ഇത് ചെയ്യാത്തതിനാണ് കോടതിയുടെ വിമർശനം.
അനധികൃത ഫ്‌ളക്‌സ് ബോർഡുകളും മറ്റും നീക്കം ചെയ്യാനായി രൂപീകരിച്ച സമിതി കോടതി ഉത്തരവ് പ്രകാരം പ്രവർത്തിക്കുന്നില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും സിംഗിൾ ബഞ്ച് മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.
നിലവിൽ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ എവിടെയൊക്കെയുണ്ടെന്നന്ന കാര്യത്തിൽ മറുപടി നൽകാൻ സർക്കാർ അഭിഭാഷകൻ സാവകാശം തേടി. ഇതേ തുടർന്ന് കോടതി ഹർജ്ജി ജൂണിലേക്ക് മാറ്റി.
Comments