തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്ന് പൂവാറിലേക്കുള്ള കെഎസ്ആർടിസി ബസിൽ വെച്ചാണ് യുവതിയ്‌ക്ക് നേരെ അതിക്രമമുണ്ടാകുന്നത്. സംഭവത്തിൽ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തു. ബസിൽ വെച്ച് യുവതി ബഹളം വെച്ചെങ്കിലും മറ്റ് യാത്രക്കാർ പ്രതികരിക്കാൻ തയാറായിരുന്നില്ല. തുടർന്ന് യുവതി ഫോൺ വിളിച്ചറിയിച്ചതിന് പിന്നാലെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയായിരുന്നു. പ്രദേശവാസികളും സുഹൃത്തുക്കളും ചേർന്നാണ് ഇയാളെ പോലീസിൽ ഏൽപ്പിച്ചത്.
കെഎസ്ആർടിസി ബസിൽ വെച്ച് യുവതിക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നത് ദിനം പ്രതി വർദ്ധിച്ചു വരികയാണ്. കഴഞ്ഞ ദിവസം സമാന രീതിയിൽ മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം നടന്നിരുന്നു. സംഭവത്തിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പോലീസ് പിടികൂടിയിരുന്നു. ബസിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് എമർജൻസി നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബസ് വളാഞ്ചേരിയിൽ എത്തിയപ്പോൾ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments