കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ സ്വദേശി റിജേഷിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. റബർ ടാപ്പിംഗിനിടിയിലാണ് കാട്ടുപോത്ത് യുവാവിനെ ആക്രമിച്ചത്. റിജേഷ് സംസാര ശേഷിയില്ലാത്ത യുവാവാണ്. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മുൻപ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോട്ടയത്ത് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. കണമല സ്വദേശികളായ തോമസ്, ചാക്കോ എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ തോട്ടത്തിൽ റബർ വെട്ടുകയായിരുന്ന തോമസിനെയാണ് കാട്ടുപോത്ത് ആദ്യം ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ പരിക്കേറ്റ വിവരം തോമസ് തന്നെയാണ് പ്രദേശവാസികളെ അറിയിച്ചത്. ഇതിന് ശേഷമാണ് വീട്ടുമുറ്റത്ത് നിന്നിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിച്ചത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായാണ് കാട്ടുപോത്തിൽ നിന്നും അന്ന് രക്ഷപ്പെട്ടത്. ചാക്കോയ്‌ക്ക് സംഭവസ്ഥലത്ത് വെച്ചും തോമസിന് ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേയുമാണ് ജീവൻ നഷ്ടമായത്.
















Comments