മുംബൈ: മഹരാഷ്‌ട്രയിലെ നാല് സുപ്രധാന ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് നടപ്പിലാക്കിയതായി ക്ഷേത്ര സംഘടന. ക്ഷേത്ര സംഘടനകളുടെ കൂട്ടായ്മയായ മഹാരാഷ്‌ട്ര മന്ദിർ മഹാസംഘമാണ് ‘വസ്ത്ര സംഹിത’ പുറത്തിറക്കിയത്. വൈകാതെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് മഹാരാഷ്‌ട്ര മന്ദിർ മഹാസംഘം അറിയിച്ചു.
സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ചുള്ള വിഷയത്തെ ആസ്പദമാക്കി നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഇതേ തുടർന്നാണ് ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തർക്കായി ഡ്രസ് കോഡ് ഏർപ്പെടുത്താൻ ക്ഷേത്ര സംഘടനകൾ തീരുമാനിച്ചത്. നിലവിൽ ധന്തോളിയിലെ ഗോപാലാകൃഷ്ണ ക്ഷേത്രം, പഞ്ച്മുഖി ഹനുമാൻ ക്ഷേത്രം, ബൃഹസ്പതി ക്ഷേത്രം, ദുർഗാ മാതാ എന്നീ നാല് ക്ഷേത്രങ്ങളിലാണ് ഡ്രസ് കോഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരിയിൽ മഹരാഷ്‌ട്ര ടെംപിൾ ട്രസ്റ്റ് കൗൺസിൽ യോഗത്തിന് ശേഷമാണ് ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് നടപ്പിലാക്കുന്നതിനുള്ള തീരുമാനമെടുത്തത്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും ഡ്രസ് കോഡ് നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും അധികൃതർ അറിയിച്ചു.
















Comments