ചെന്നൈ: പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അധീനങ്ങൾ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തിരുവാവാടുതുറൈ അധീനങ്ങൾ പ്രധാന അതിഥിയായിരിക്കും. ഇന്ത്യൻ ഗവൺമെന്റിന്റെ നീതിയും തുല്യതയും എന്ന സന്ദേശം ലോകമെമ്പാടും അറിയിക്കാൻ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യൻ സർക്കാരിന് പുതിയ രൂപം നൽകും. ചെങ്കോൽ തിരുവാവാടുതുറൈ അധീനത്തിന്റെതാണ്. മഠത്തിലെ ജനങ്ങൾക്ക് ചെങ്കോലിന്റെ യഥാർത്ഥ ചരിത്രവും പ്രാധാന്യവും നന്നായി അറിയാം. ചെങ്കോലിന്റെ മുകളിൽ നന്ദിയുടെ രൂപമുണ്ട്. അതായത് നീതിയാണ് അടയാളപ്പെടുത്തുന്നത്. ചെങ്കോൽ സ്ഥാപിക്കുന്നിടത്ത് നീതി നിലനിൽക്കുന്നു എന്നാണർത്ഥം’ അദ്ദേഹം പറഞ്ഞു.
ചെങ്കോലിന്റെ പ്രാധാന്യം വരച്ച്കാട്ടുന്ന നിരവധി കാര്യങ്ങൾ പണ്ഡിതന്മാർ എഴുതിയിട്ടുണ്ട്. പണ്ട് ഭരണകൂടം നീതിപൂർവ്വം ഭരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ രാജാവിന് ചെങ്കോൽ ഉറപ്പായും ഉണ്ടായിരിക്കണം. ചെങ്കോൽ സ്ഥാപിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തുല്യവും നീതിയുക്തവും ജനാധിപത്യം അർത്ഥമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments