ന്യൂഡൽഹി: സ്വതന്ത്ര ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പുതിയ പാർലമെന്റ് മന്ദിരം ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നു. രാജ്യത്തെ വികസിതമാക്കാനുള്ള ജനങ്ങളുടെ ദൃഢനിശ്ചയത്തെ ഇത് പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘പുതിയ പാർലമെന്റ് മന്ദിരം സ്വതന്ത്ര ഇന്ത്യയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഈ പാർലമെന്റ് കെട്ടിടം കേവലം ഒരു വാസ്തുവിദ്യയുമായി ബന്ധപ്പെട്ടത് മാത്രമല്ല. യഥാർത്ഥത്തിൽ ഭാരതീയ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ആത്മാവിനെ പ്രതീകപ്പെടുത്തുന്നു,’ നദ്ദ ട്വീറ്റ് ചെയ്തു. ജനാധിപത്യത്തിന്റെ മൂല്യം ഉയർത്തിപിടിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഇത് സമർപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വികസിത രാഷ്‌ട്രമാക്കാനുള്ള ജനങ്ങളുടെ ദൃഢനിശ്ചയത്തെ ഇത് പ്രതിനിധീകരിക്കുന്നു.
1.4 ബില്യൺ ഭാരതീയരുടെ അഭിലാഷങ്ങളെ അടയാളപ്പെടുത്തുന്ന ആത്മനിർഭർ ഭാരതിനെ ശക്തിപ്പെടുത്തുന്നതാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് ദേശീയ അദ്ധ്യക്ഷൻ നേരത്തെ പറഞ്ഞിരുന്നു.ഇത് ഭാരതീയരുടെ അഭിമാനത്തിന്റെയും രാഷ്‌ട്രം കൈവരിച്ച പുരോഗതിയുടെയും പ്രതീകമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
















Comments