ന്യൂഡൽഹി : ഭാരതം രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ നാലാമത്തെ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികവുമായി ബന്ധപ്പെട്ട കോൺക്ലേവിൽ സംസാരിക്കുകയാിരുന്നു അദ്ദേഹം.
2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ആറ് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. ജനങ്ങളെ ശാക്തീകരിക്കുകയും ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്ത നരേന്ദ്രമോദി സർക്കാരിന്റെ വിവിധ പദ്ധതികളും സംരംഭങ്ങളും അശ്വനി വൈഷ്ണവ് ചൂണ്ടിക്കാട്ടിയിരുന്നു. 2047-ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുകയും രാജ്യം ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാം സ്ഥാനം കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments