കഴിഞ്ഞ ദിവസം മുഹമ്മദ് സലിം ജെയിൻ എന്ന് യുവാവിനെ മദ്ധ്യപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. തീവ്ര ഇസ്ലാമിക ഗ്രൂപ്പായ ഹിജ്ബ്-ഉത്-തഹ്രീറുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൗരഭ് ജെയിൻ എന്ന ജൈനയുവാവാണ് പത്ത് വർഷം മുൻപ് മുഹമ്മദ് സലിം ജെയിൻ എന്ന തീവ്രവാദിയായി മാറിയത്.
കേരള സ്റ്റോറിയും ലൗജീഹാദും ചർച്ചചെയ്യപ്പെടുന്ന വേളയിൽ സൗരഭ് ജയിൽ മുഹമ്മദ് സലിം ജെയിൻ എന്ന തീവ്രവാദിയായ കഥ പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രഘുവർ നിവാസ് എന്ന വീട്ടിൽ അശോക് കുമാർ ജെയിന്റെ മകനായാണ് സൗരഭ് ജനിച്ച് വളർന്നത്. മാതാപിതാക്കളോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് അയാൾ ഈ വീട്ടിൽ നിന്നും പുറത്താകുന്നത്. എന്നാൽ അപ്പോഴേക്കും അയാൾ തന്റെ ഭാര്യ മാൻസി അഗർവാളിനെയും മതം മാറ്റി റാഹില സലിമാക്കി മാറ്റിയിരുന്നു. കൂടാതെ മക്കൾക്ക് ചേലകർമ്മം അടക്കം നടത്തിയിരുന്നു.
ഭോപ്പാലിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് ഫാർമസ്യൂട്ടിക്കൽസിൽ ബിരുദം നേടി, ഇതേ വിഷയത്തിൽ പിഎച്ച്ഡിയും അടക്കം നേടിയ സൗരഭ് ജയിൻ തീവ്രവാദിയായ കഥ ഞെട്ടലൊടെയാണ് സമൂഹം കേട്ടത്. 2010-ൽ ഡോ. കമാൽ ഖാൻ എന്ന വ്യക്തിയുമായി സൗഹൃദമാണ് സൗരഭ് ജയിനിനെ ഇസ്ലാമാക്കി മാറ്റിയത്. പീന്നീട് ജൈന മത വിശ്വാസി തീവ്ര ഇസ്ലാമാകുന്നതിന് കുടുംബം നേരിട്ട് സാക്ഷ്യം വഹിച്ചു.
വിവാഹശേഷം സൗരഭും ഭാര്യ മാൻസിയും ഭോപ്പാലിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഇവിടെ നി ഒരു രക്ഷാബന്ധൻ ദിനത്തിൽ സൗരഭ് തന്റെ കൈയിൽ രാഖികൾ കെട്ടാൻ വിസമ്മതിച്ചു , ഇത് ഒരു ‘കാഫിർ’ ആചാരമാണെന്നും ഇസ്ലാം പഠിക്കാൻ ഡൽഹിയിലേക്ക് മാറാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സൗരഭ് അച്ഛനോട് പറഞ്ഞു. കൂടാതെ ദേവീദേവന്മാരുടെയും പോസ്റ്ററുകളും ചിത്രങ്ങളും നീക്കം ചെയ്യുകയും ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം മതഗ്രന്ഥങ്ങൾ കൊണ്ടുവരികയും വിവർത്തനം ചെയ്ത ഖുർആനിന്റെ ഒരു പകർപ്പ് മാതാപിതാക്കൾക്കും ഭാര്യ മാൻസിക്കും നൽകുകയും ചെയ്യും. എല്ലാ ‘കാഫിറുകളും’ നരകാഗ്‌നിയിൽ എരിയുമെന്നും ഇസ്ലാം വിശ്വാസികളെല്ലാം ജന്നത്തിലേക്ക് പോകുമെന്നും സൗരഭ് മാതാപിതാക്കളോട് പറഞ്ഞു.
തീവ്ര ഇസ്ലാമിക തീവ്രവാദിയായ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ നിരന്തരം കേൾക്കുമായിരുന്നു ഇയാൾ. ഒരു ദിവസം, ഡോ. കമാൽ ഖാനാണ് സൗരഭ് ഇസ്ലാം മതം സ്വീകരിച്ചതായും അദ്ദേഹത്തിന്റെ പുതിയ പേര് മുഹമ്മദ് സലിം ജെയിൻ എന്നാണെന്നും കുടുംബത്തെ അറിയിച്ചത്.
2014 ആയപ്പോഴേക്കും സൗരഭ് താടി വളർത്തി, കുർത്ത-പൈജാമ മാത്രം ധരിക്കാൻ തുടങ്ങി. അയാൾ മാൻസിയെ മതം മാറ്റുകയും അവളുടെ പേര് റാഹില സലിം എന്നാക്കി മാറ്റുകയും ചെയ്തു. തുടർന്ന് അയാൾ വീടിനെയും മാതാപിതാക്കളെയും ഉപേക്ഷിക്കുകയായിരുന്നു. പീന്നീട് അയാൾ ഒരിക്കലും കുടുംബവുമായി ബന്ധപ്പെട്ടില്ല. പീന്നീട് ആ അച്ഛനും അമ്മയും കേൾക്കുന്നത് തീവ്രവാദിയായ മകൻ അറസ്റ്റിലായ വിവരമാണ്.
Comments