തിരുവനന്തപുരം: മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്‌ലജെ. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികൾ സംസ്ഥാനത്ത് പൂർണ്ണമായും ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായി കേന്ദ്രത്തിന് കൈമാറാത്തതിനാലാണ് തടസ്സമുണ്ടാകുന്നതെന്ന് കേന്ദ്രമന്ത്രി ചൂണ്ടികാട്ടി.
കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എംപിയോ എംഎൽഎയോ ഇല്ല. എന്നിട്ടും വികസനകാര്യത്തിൽ കേന്ദ്രം കേരളത്തോട് യാതൊരു അനീതിയും കാണിച്ചിട്ടില്ല. എല്ലായിടത്തും വികസനം എത്തണമെന്ന നയമാണ് കേന്ദ്രത്തിനുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രം അവഗണിക്കുന്നു എന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് അപ്പോളോ ഡിമോറ ഹോട്ടലിൽ നടത്തിയ മാദ്ധ്യമ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു ശോഭാ കരന്ത്‌ലജ. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ മന്ത്രി എടുത്തു പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
















Comments