ന്യൂഡൽഹി: മോദിസർക്കാരിന്റെ 9 വർഷത്തെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2014-ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി അധികാരത്തിൽ വന്നപ്പോൾ രാജ്യം മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്തിന്റെ ചിത്രം രാഷ്‌ട്രീയത്തിൽ നിന്ന് മാറി സേവനത്തിലേക്ക് എന്ന രീതിയിലേക്ക് മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
’60 വർഷമായി ഇന്ത്യയിൽ രാഷ്‌ട്രീയത്തിന്റെ വ്യത്യസ്തമായ ഒരു ചിത്രമാണ് ഉണ്ടായിരുന്നത്. ഈ ചിത്രത്തിൽ ദരിദ്രരും വടക്കുകിഴക്കൻ പ്രദേശങ്ങളും വെറും വോട്ട് ബാങ്കായി കണക്കാക്കപ്പെട്ടു. പാവപ്പെട്ടവർ എന്നും ദുരിതത്തിലായിരുന്നു. അവർ മുദ്രാവാക്യം വിളിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് ഇവിടെ മാറ്റം ഉണ്ടായത്. രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറിയത്.
അദ്ദേഹം രാജ്യത്തിന്റെ ചിത്രം രാഷ്‌ട്രീയത്തിൽ നിന്ന് സേവനത്തിലേക്ക് മാറ്റുകയാണ്. അതോടെ രാജ്യത്തെ ജനങ്ങൾക്ക് എല്ലാം സൗകര്യപ്രദമായി. പ്രധാനമന്ത്രിയുടെ സദ്ഭരണം കൊണ്ടാണ് അത് സാധ്യമായത്. തന്റെ ഗരീബ് കല്യാൺ നീതിയിലൂടെ അദ്ദേഹം സുസ്ഥിരമായ മാറ്റം കൊണ്ടുവന്നു.’- അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മെയ് 30-ന് ഒമ്പത് വർഷം തികയ്‌ക്കും. വ്യക്തമായ ഭൂരിപക്ഷം നേടി നരേന്ദ്രമോദി അധികാരത്തിൽ വരികയും 2014 മെയ് 26-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ജവഹർലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് അദ്ദേഹം.
Comments