കോഴിക്കോട്: ബേപ്പൂരിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തനം നിർത്തി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസും സർട്ടിഫിക്കറ്റുമില്ലാതെയാണ് ഫ്‌ളോട്ടിംഗ് ബ്രിഡജ് പ്രവർത്തിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫ്‌ളോട്ടിംഗ് ബ്രിഡജ് ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. ഫളോട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത വാർത്ത മന്ത്രി സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. ബേപ്പൂരിനെ ടൂറിസത്തിന്റെ ഹബ്ബാക്കി മറ്റുമെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം.
എന്നാൽ കഴിഞ്ഞ ഒരു വർഷം ലൈസൻസ് ഇല്ലാതെയാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിച്ചിരുന്നത എന്നാണ് തുറമുഖവകുപ്പ് പറയുന്നത്. മനുഷ്യ ജീവന് വിലയില്ലാത്ത ഇത്തരം നിയമലംഘനങ്ങൾ കാണാൻ സർക്കാരിന് താനൂർ ബോട്ടപകടം വേണ്ടിവെന്നുവെന്നതാണ് യാഥാർത്ഥ്യം. ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്ന കടൽത്തീര വിനോദസഞ്ചാര കേന്ദ്രം തുറമുഖവകുപ്പിനു കീഴിലുള്ള സ്ഥലമാണ്. ഇവിടെ ഡിടിപിസി ഉപയോഗത്തിന് അനുമതിയുണ്ടെങ്കിലും ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമാനുസൃത സർട്ടിഫിക്കറ്റുകൾ തുറമുഖ വകുപ്പിന് നൽകിയിട്ടില്ല. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ഇത്തരം നിയമലംഘനങ്ങൾക് മുന്നിൽ അധികൃതർ കണ്ണടക്കുന്നതായാണ് ആക്ഷേപം. അതേസമയം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് ബ്രിഡ്ജ് പ്രവർത്തിച്ചിരുന്നതെന്നാണ് നടത്തിപ്പുകാരുടെ വാദം.
















Comments