മലയാളികളുടെ പ്രിയ നായികയാണ് ജോമോൾ. എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം എന്നീ സിനിമകളിലൂടെ ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോമോളുടെ പുതിയ വിശേഷമാണ് ഇന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മകളുടെ നൃത്തത്തിൽ അലിയുന്ന ജോമോൾ എന്ന അമ്മയാണ് ഇന്നത്തെ സോഷ്യൽ മീഡിയയിലെ താരം. താര ജാഡകൾ ഒന്നും കൂടാതെ സുഹൃത്തുക്കളോടും പരിചയക്കാരോടും സംസാരിക്കുന്ന ജോമോൾ എല്ലാവരുടെയും പ്രീതി നേടുകയാണ്.
മകളുടെ നൃത്തത്തിന് മുമ്പ് ആധിപിടിച്ച് ഓടി നടക്കുന്ന ജോമോൾ സന്തോഷം ഉണർത്തുന്ന കാഴ്ചയായിരുന്നു. തുടർന്ന് വേദിയിൽ മകളോടൊപ്പം അമ്മയും നൃത്തത്തിന്റെ ഭാഗമായി നിറഞ്ഞ കൈയ്യടികൾ നേടി. മുല്ലപ്പൂ ചൂടി സുന്ദരിയായ ജോമോൾ പ്രമുഖ താരം നൂറിൻ ഷെരീഫിനോട് മറ്റും സംസാരിക്കുന്നതും മീഡിയ പകർത്തി എടുത്തു.
1989 – ൽ എം. ടി – ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. ഉസ്താദ്, തില്ലാന തില്ലാന, തിളക്കം, പഞ്ചാബി ഹൗസ്, മഴവിൽക്കാവടി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്നു. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണൽ ഫിലിം അവാർഡ്‌സിന്റെ പ്രത്യേക ജൂറി പരാമർശവും ജോമോൾക്ക് ലഭിച്ചിരുന്നു. നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
















Comments