മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ (ഗ്രേഡ് ബി) തസ്തികയിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. 291 ഒഴിവുകളാണുള്ളത്. ജനറൽ-222, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് പോളിസി റിസർച്ച് (ഡി.ഇ.പി.ആർ.)-38, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് (ഡി.എസ്.ഐ.എം.)-31 എന്നിങ്ങനെയുള്ള ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷ കേരളത്തിലും കേന്ദ്രത്തിലും ഉണ്ടാകും.
ജനറൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യ പ്രൊഫഷണൽ/ ടെക്നിക്കൽ യോഗ്യതയോ ബിരുദാനന്തര ബിരുദം/ തത്തുല്യ പ്രൊഫഷണൽ/ ടെക്നിക്കൽ യോഗ്യതയോ ഉണ്ടായിരിക്കണം.
ഡി.ഇ.പി.ആർ. വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ഇക്കണോമിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഫിനാൻസിലോ അനുബന്ധവിഷയത്തിലോ മാസ്റ്റർ ബിരുദമാണ് യോഗ്യത. ഡി.എസ്.ഐ.എമ്മിലേക്ക് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇവയുടെ അനുബന്ധവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം/ ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ബിഗ് ഡേറ്റാ അനാലിസിസ് എന്നിവയിലൊന്നിൽ നേടിയ ബിരുദാനന്തര ബിരുദം/ നാലുവർഷത്തെ ബിരുദം/ ദ്വിവത്സര പി.ജി.ഡി.ബി.എ. നേടിയിരിക്കണം. എല്ലാ തസ്തികകളിലെയും അപേക്ഷകരുടെ ബിരുദം 60 ശതമാനം മാർക്കോടെയും ബിരുദാനന്തര ബിരുദം, പി.ജി.ഡിപ്ലോമ എന്നിവ 55 ശതമാനം മാർക്കോടെയുമായിരിക്കണം. എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവ് ലഭിക്കും. അടിസ്ഥാനശമ്പളം: 55,200 രൂപ.
Comments